janamaithri_logo

Janamaithri Police News

This page is about the list of important news published in janamaithri social media pages, which is shared from Facebook, Twitter, Instagram and Google+


ജനമൈത്രി സംവിധാനം കൂടുതൽ ഫലപ്രാപ്തിയിലേയ്ക്ക്- പോലീസിന്റെ ഭവനസന്ദർശനം ഊർജ്ജിതപ്പെടുത്തി - കേരളത്തിൽ നിയമപരിപാലനം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളും ഇതിനകം ജനമൈത്രി പോലീസിംഗ് സമ്പ്രദായത്തിലാക്കിയിരിക്കുകയാണല്ലോ. ഇതിനായി പോലീസ് കേരളത്തിലെ മുഴുവൻ വീടുകളും സന്ദർശിക്കുന്ന പരിപാടി ഊർജ്ജിതമാക്കി. ആദ്യമായി നഗരകേന്ദ്രീകൃത മേഖലകളിലാണ് ഭവനസന്ദർശനം നടത്തുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഏതാണ്ട് എൺപത് ശതമാനം ഭവനങ്ങളും സന്ദർശിച്ചു.

കേരളീയ ഗൃഹങ്ങളിലേയ്ക്ക് പോലീസിന്റെ കടന്നുവരവ് - കുറ്റകൃത്യങ്ങൾ തടയുക, മെച്ചപ്പെട്ട പോലീസ് പൊതുജനസഹകരണം, സുരക്ഷാ മേഖലയിൽ ജനങ്ങളുടെ പരസ്പര സഹകരണം എന്നിവയാണ് ജനമൈത്രി പോലീസിന്റെ പരമപ്രധാനമായ ലക്ഷ്യങ്ങൾ. അതിന് ഏറ്റവും അനിവാര്യം ഗൃഹസന്ദർശനമാണ്. പരസ്പര പൂരകമായ ഒരു സിവിൽ സമൂഹവും അതിന്റെ പങ്കു വയ്ക്കലുകളും വിനിമയവുമാണ് ഒരു പരിഷ്‌കൃത സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നത്. പോലീസ് ജനങ്ങളുടെ സുഹൃത്താണെന്നും അതുവഴി അവർ തങ്ങളുടെ ജീവത്തായ പ്രശ്‌നങ്ങളിലും സുരക്ഷയിലും സജീവമായി ഇടപെടുമെന്നു വിശ്വസിച്ച് ശരിയായ വിവരങ്ങൾ പോലീസിന് നൽകുകയും വേണം. ഈ വിവര ശേഖരണത്തിലൂടെ മാത്രമേ ഒരു വ്യക്തിയുടെയും കുടുംബത്തിന്റേയും അത് വഴി സമൂഹത്തിന്റേയും ഭിന്നവും സങ്കീർണ്ണവുമായ പ്രശ്‌നങ്ങൾ മനസ്സിലാക്കാനും അവർ നേരിടുന്ന ഭയാശങ്കകളും സുരക്ഷാ പരിമിതികളും പരിഹരിച്ച് മെച്ചപ്പെട്ട പോലീസിംഗ് സമ്പ്രദായം നടപ്പിലാക്കാൻ കഴിയൂ.

ബീറ്റ് ഓഫീസർമാരുടെ ഭവന സന്ദർശനം-ജനമൈത്രി പോലീസിന്റെ മുഖമുദ്രയാണ് ബീറ്റ് ഓഫീസർമാരുടെ ഭവനസന്ദർശനം - ഉദ്ദേശം 500 വീടുകളടങ്ങുന്ന ഒരു പ്രദേശം ഒരു യൂണിറ്റായി കണക്കാക്കി പോലീസ് സ്റ്റേഷൻ പരിധിയെ വിവിധ ബീറ്റുകളായി തിരിച്ച് ആ ബീറ്റിൽ തന്റെ പ്രദേശം മുഴുവൻ സന്ദർശിക്കുവാൻ സാധിക്കുന്നു. ബീറ്റ് ഓഫീസറെ സഹായിക്കുവാൻ ഒരു വനിതാ അസിസ്റ്റന്റ് ബീറ്റ് ഓഫീസറും ഉണ്ടായിരിക്കും. ഭവനസന്ദർശനം പൂർത്തിയാക്കാനും കൃത്യമായ ഇടവേളകളിൽ അതു തുടരാനും എല്ലാ എസ്.എച്ച്.ഒ മാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Facebook Posts

Twitter Posts

©2017@Janamaithri Policesite developed by Bimal V.S,CPO 2909, ARNTC